ആകാശത്തെ പുള്ളി മീനുകൾ
ഓടിക്കളിക്കുന്നതിനിടക്ക്
നിന്നു പോകാറുണ്ടോ..
മലകളെ പോലെ
മൃഗങ്ങളെ പോലെ
മനുഷ്യരെ പോലെ
പലപ്പോഴുമത് രൂപം
മാറ്റാരുണ്ടത്രേ...
ഒറ്റക്കും കൂട്ടമായും
യാത്ര തുടങ്ങുന്നതിനിടക്ക്
താഴേന്നു നോക്കുന്നവർക്ക്
യോജിച്ച് അവർ
വേഷപ്രച്ഛന്നനാവുന്നു.
എനിക്കവരിപ്പോൾ
കുഞ്ഞു പരൽ മീനുകളാണ്.