അന്നാണ് ടീച്ചർ യൂണിഫോം സാരി എടുക്കാൻ പറഞ്ഞത്. അടുത്ത് തന്നെ അസംബ്ലി ഉണ്ടാകുമെന്ന അറിയിപ്പിനെ തുടർന്ന് പല ഡിപ്പാർട്ട്മെന്റിലെയും വിദ്യാർഥികൾ സാരിയും തപ്പി ഓട്ടത്തിലാണ്. വളരെ വൈകി പല കടകളിലും കയറി സാരി കണ്ടതാനുക താത്രപ്പാടില്ലായിരുന്നു ഞങ്ങൾ.
അങ്ങനെ അവിചാരിതമായിട്ടാണ് മിനി മാമിനെ കാണുന്നത്. കുറെ വർഷങ്ങൾക്ക് ശേഷമാണ് മാമിനെ കാണുന്നതെങ്കിലും, ഇന്നലെ കണ്ട് മറന്ന മുഖം പോലെ എന്നെ ഓർമിപ്പിക്കുന്നു. ആ പുഞ്ചിരിയും സ്നേഹവും അത്രമേൽ അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്കൂളിൽ ബയോളജി ക്ലാസ് എടുക്കുമ്പോൾ ഓരോ കുട്ടികളും അത്ഭുദത്തോടെ കെട്ടിരിക്കും...
അങ്ങനെ ഇരിക്കെ പ്ലസ് ടു ക്ലാസ്സിൽ സ്കൂളിലെ ലീഡർ തിരഞ്ഞെടുപ്പിൽ എന്റെ പേര് നിർദേശിക്കപ്പെട്ടപ്പോൾ .... സെലക്ഷൻ പാനലിലുണ്ടായിരുന്ന മാം എന്റെ പേര് വെട്ടുകയുണ്ടായി. അപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും പിന്നീടാണ് എനിക്ക് നല്ലതായിരുന്നെന്ന് ബോധ്യമാകുന്നത്. അന്ന് മാം എന്നെ വിളിച്ചിരുത്തി പറഞ്ഞു. "മോൾ നല്ല ആക്റ്റീവ് ആയിട്ടുള്ള കുട്ടിയാണ്. അത് കൊണ്ട് ഒരേ സമയം രണ്ടിലും ഇടപെടുമ്പോൾ പഠനത്തിൽ ശ്രദ്ധ കുറയുമോ എന്ന ഭീതിയാണ് നിന്റെ പേര് വെട്ടിച്ചത് എന്ന് പറഞ്ഞു. ആ കരുതലാണെനിക്ക് മിനി മാം.
തകൃതിയിൽ പോകാനിറങ്ങുമ്പോൾ എന്നെ ചേർത്ത് പിടിച്ചു സെൽഫി എടുത്തു. എല്ലാം ഓർമ്മകളാണ്.
വീട്ടിലെത്തി പിരിയുന്നതിന് മുമ്പേ എടുത്ത സെൽഫിയും നോക്കി ഇരിക്കുകയാണ്. ഇപ്പോഴും ബയോളജി ക്‌ളാസിലിരുന്നു മിനി മാമിനെയും നോക്കി ഇരിക്കുകയാണ് ഞാൻ. ഓർമ്മകളുടെ മേച്ചിൽ പുറങ്ങളിൽ ഞങ്ങൾ സ്നേഹം പറയുകയാണ്.