പെട്ടെന്ന് തന്നെ
മഴ മേഘക്കീറുകൾ നിറഞ്ഞു തുടങ്ങി
അന്തരീക്ഷം ഇരുട്ട് തുപ്പി..
വലിയൊരു അലർച്ചയിലുള്ള
മഴയെയും കാത്ത്
ഞാൻ കടൽ നോക്കിയിരുന്നു.
മോന്തിയായതിന്റെ ധൃതിയിൽ
കിളികൾ വീട്ടിലേക്കുള്ള
മടക്കത്തിലാണെന്ന് തോന്നുന്നു.
എല്ലാം ഒളിഞ്ഞു നോക്കി,
സൂര്യൻ അങ്ങിങ്ങായി
വെളിച്ചം അവശേഷിപ്പിച്ച്
മടക്കയാത്രക്ക് ഒരുങ്ങി..