നീ എന്നിലേക്ക് കുടിയേറാതിരിക്കുക.
നമുക്കിടയിൽ പണിതു വെച്ച
മതിൽ കെട്ടുകളിൽ വന്ന്
നീ എന്നെ അന്വേഷിക്കുക.
തലതല്ലിയും,
ആടിയുലഞ്ഞും,
ദേഷ്യത്തിലും വരുമ്പോൾ
ചെറുതായെങ്കിലും
എന്നെ ഒരു നോക്ക് കാണാൻ കഴിയും
അപ്പോഴും,
നീ എന്നിലേക്ക് കുടിയേറാതിരിക്കുക
ഒന്നായാൽ,
ഒട്ടും ഭംഗിയില്ലാതാവുമായിരിക്കും നമ്മൾ.
അത് കൊണ്ടാവാം
ഈ വേലിക്കപ്പുറം
നീ വരുമ്പോഴേല്ലാം
ജീവനുകൾ പേടിച്ചു കരയുന്നത്.